റെസ്റ്റോറന്റിൽ നല്ല തിരക്കായിരുന്നു!
ഭക്ഷണം ഓർഡർ ചെയ്ത് പുസ്തകം വായിച്ചു കൊണ്ടിരുന്നയെന്നെ ഒരു അപരിചിതൻ തുറിച്ചു നോക്കുന്നുണ്ടായിരുന്നു! ഇത്രയ്ക്കു ധൈര്യമുള്ള ഒരു പുരുഷനോ!ഇടയ്ക്കു പുസ്തകത്തിലെ വരികളിൽ നിന്ന് കണ്ണ് വെട്ടിച്ച് ഞാൻ അയാളെയും തുറിച്ചു നോക്കി!അതൊരു ചുവർചിത്രമായിരുന്നു!
വാർദ്ധക്യം
**************
ഇന്നെന്റെ കണ്മഷി കുപ്പിയിൽ ഒരു തുള്ളി പോലും ബാക്കിയില്ല!
വാലിട്ടെഴുതാത്ത കണ്ണുകളിലൂടെ ഞാൻ മങ്ങിയ കാഴ്ച്ചകൾ കാണുന്നു!
ദൂരെ ഒരു പയിൻ മരച്ചോട്ടിൽ നിന്നാരോയെന്നെ കൈ വീശി വിളിക്കും പോലെ!
അതെ! അതെന്റെ പഴയ മരപ്പാവയാണ്!
അവളെന്നെ ബാല്യത്തിലേക്ക് മാടിവിളിക്കുന്നു!
കനക ❤️
ഈ നടിയെ മലയാളികൾക്ക് മറക്കാൻ കഴിയില്ല! ഒരു കാലത്ത് രജനികാന്ത് ഉൾപ്പെടെയുള്ള മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി തിളങ്ങി! ഇന്ന് സ്വന്തം വീട്ടിൽ ഒന്ന് പുറത്ത് പോലുമിറങ്ങാതെ, ആരുമായി ബന്ധമില്ലാതെ, ആരോടും സംസാരിക്കാതെ, ഒറ്റയ്ക്ക് ഒതുങ്ങി കൂടുന്നു!❤️
വരുന്നോ എന്റെ കൂടെ!
ഓർമ്മകളുടെ മൺവരമ്പുകളിൽ പൂത്ത് നിൽക്കുന്ന
തൊട്ടാവാടികളെ തൊട്ട് തലോടി,
മഴ നനഞ്ഞ പച്ച മണ്ണിലൂടെ കാലുകളമർത്തി,
ഒന്നിച്ചങ്ങ് നടന്നങ്ങ്
കഴിഞ്ഞു പോയ നല്ല കാലത്തിൻറെ മറുകരയിലേക്കെത്താൻ !
- ചാരു
ഒരു വല്ലാത്ത ദിവസം
***************************
ചില ബോറിങ് ദിവസങ്ങൾ തള്ളിനീക്കാൻ വളരെ ബുദ്ധിമുട്ടാണ്!
എന്തിനും ഏതിനും വല്ലാത്തൊരു മടിയാ!
ചിലപ്പോൾ കട്ടിലിൽ നിന്ന് എണീറ്റു പോയി ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല!
എന്നാൽ ഒരു ഗുണം എന്താണെന്ന് വച്ചാൽ
അന്നേ നല്ല ഉറക്കം കിട്ടും!
കാലാകാലങ്ങളായി
മൊസൈക്ക് തറയുടെ തണുപ്പിൽ,
മഞ്ഞയിൽ ചുവന്ന കരയുള്ള സാരിത്തുണിയിൽ നെയ്ത തലയിണയും കെട്ടിപിടിച്ച്
ഞാനീ പുസ്തകം വായിക്കുന്നെങ്കിലും ഇന്നറിയാതെ എന്റെ ചുണ്ടുകൾ വരളുന്നു,
കൈ വിരലുകൾ വിറയ്ക്കുന്നു!
ഒരുപക്ഷേ ഇനി ഞാൻ വായിക്കുന്നത്
എന്റെ മരണം രേഖത്തപെടുത്തിയ അധ്യായമായതിനാലാവാം
സൂര്യാസ്ഥമയം!
എത്ര മനോഹരമാണ് ഈയൊരു സമയം!
അന്നേ ദിവസത്തെ തിരക്കുകളൊക്കെ ഒഴിഞ്ഞു,
ഒരു കപ്പ് ചൂട് ചായയും റേഡിയോയിലെ പഴയ പാട്ടും ആസ്വദിച്ച്, ജനലരികിൽ തണുത്ത കാറ്റേറ്റ് ഇങ്ങനെ !
നേരിയ ശബ്ദത്തിൽ അടുത്ത വീട്ടിലെ താമസക്കാർ എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നതും ഇടയിലൂടെ കേൾക്കാം!
ഞാനിന്നൊരു ചിത്രം വരച്ചു!
പഴകിയ കുമ്മായപൊടിയുടെ മണമുള്ള
പാതി ദ്രവിച്ചു തുടങ്ങിയ ഒരു വെള്ള ചുവരിൽ!
കറുത്ത കരിക്കട്ട ചുവരിലേക്ക് അമർത്തുമ്പോൾ ഒരു നിമിഷം എന്റെ മനസ്സ് പിടഞ്ഞു!
ഞാൻ വരച്ചു തീർക്കുന്ന ചിത്രം
വികൃതമായി തീരുമോ!
അതും പറഞ്ഞ് മറ്റുള്ളവരെന്നെ
കളിയാക്കുമോ!
എന്റെ കപ്പിലെ ആവി പറക്കുന്ന കട്ടൻകാപ്പിക്കു വല്ലാത്തൊരു പരിഭവം. എന്നുമിങ്ങനെ ഒറ്റക്ക്,കൂട്ടിനൊരു ബിസ്ക്കറ്റ് പോലുമില്ലാതെ ഏകാന്തതയുടെ തടവറയിലായി പോയല്ലോ എന്നോർത്തു!
കാലങ്ങളായി ഒറ്റയ്ക്ക് ജീവിതം തള്ളിനീക്കുന്ന എന്നോടോ!
ഞാൻ ഒരു ഏകാകിനിയാണെന്നുള്ളത് നിന്റെ വെറും തെറ്റധാരണ മാത്രമാണ്!
ഞാൻ ഓർത്തുകൊണ്ടിരിക്കുന്നത്,
മെട്രോയുടെ ഉള്ളിൽ വച്ച് കണ്ട ഒരു അപരിചിതയെ പറ്റിയാണ്!
അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷെ അവരുടെ മുഖത്ത് വിഷാദമായിരുന്നു! എന്തായിരുന്നിരിക്കും അവരുടെ സങ്കടത്തിന് കാരണമെന്നറിയില്ല,
ഇന്ന് മുഴുവനും ഞാൻ അവരെ ഓർത്ത് സമയം തള്ളിനീക്കാൻ ആഗ്രഹിക്കുന്നു !
നിശാസുരഭി
***************
ആരും കാതോർക്കാനില്ലാത്ത
എങ്ങു നിന്നോ
ആരോ പാടുന്ന ഹിന്ദോളം!
പരിഭാഷകളില്ലാതെ
ജനാഴികളിൽ കാതോർത്ത്
ഞാനതാസ്വദിക്കുന്നു!
ആരുടെ ശബ്ദം തന്നെയായാലും
അതിമനോഹരമായ
ഈ ശബ്ദത്തിന്റെ ഉടമയോട് നിമിഷ നേരം കൊണ്ട് എനിക്ക് പ്രണയം തോന്നുന്നു!
അഗാധമായ പ്രണയം!
ഭ്രാന്തൻ ചിന്തയോ
***********************
മച്ചിന്റെ മുകളിലൂടെ
പിച്ചും പേയും പറഞ്ഞു
ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്നു
ആരോരുമില്ലാത്ത
ബാറ്ററി തീരാറായ
ചൈനീസ് കളിപ്പാവ!
- ചാരു
മറ്റു പലതിനെയും പ്രണയിച്ചവൾ *****************************************
ഒരു വശത്തു തീ പോലെ കത്തുന്ന പ്രണയം
മറുവശത്ത് കനൽ പോലെ എരിയുന്ന വിരഹം!
ഇതിന്റെ രണ്ടിനുമിടയിൽ
പതിനെട്ടു ഡിഗ്രി തണുപ്പിൽ ഏസിയുമിട്ട് ഐസ്ക്രീം നുണഞ്ഞു ചിരിച്ചുല്ലസിച്ച് ഞാനും !
- ചാരു
ട്വിറ്ററിൽ വരികൾ എഴുതാൻ എനിക്ക് മടിയാണ്!
ഒന്നെഴുതി ഒരു ഓളത്തിൽ വരുമ്പോഴേക്കും ലിമിറ്റ് കഴിഞ്ഞു എന്ന് പറയും!
ഇതിൽ പരം ഒരു മടുപ്പ് വേറെയില്ലാന്ന് വേണം പറയാൻ!
തുലാവർഷ രാത്രികൾ എനിക്ക് നീയായിരുന്നു!
ഇടി മിന്നലിന്റെ നേരിയ വെളിച്ചത്തിൽ എനിക്കുള്ളിലേക്കാഴ്ന്നിറങ്ങുന്ന നിന്റെ മുഖമാണ് മഴക്കാലത്തിന്!
നിന്നോടൊപ്പം,മതിമറന്നവശയായി മിഴികളടയ്ക്കവേ,
കിതച്ചുകൊണ്ട് നിന്റെ വിയർപ്പു കണങ്ങളെ ചുണ്ടുകളിലേറ്റുവാങ്ങി
ഞെരിഞ്ഞു അമരുന്ന മഴക്കാലം!
@voiceofhello
വയനാട്കാർ പറയട്ടെ അതിന്റെ ഉത്തരം !
എങ്കിലും,
നാടിനു വേണ്ടി പ്രവർത്തിച്ച ആളുകൾക്ക് മത്സരാർഥികൾ ആകാൻ അവസരം നൽകുകയും, അവരിൽ മികച്ച ആൾ ജയിച്ചു വരുന്നതും കാണുന്ന ഗതിയിലേക്കെത്താൻ ഇനിയും കാലങ്ങൾ കഴിയണമായിരിക്കും!